ആമസോണ്‍ : അതിഷയിപ്പിച് മലപ്പുറവും കണ്ണൂരും

ആമസോണ്‍ : അതിഷയിപ്പിച്  മലപ്പുറവും കണ്ണൂരും  


ആമസോണിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ വാങ്ങിയ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മലപ്പുറവും കണ്ണൂരും.


\

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനികളെല്ലാം വലിയരു കച്ചവടത്തിന്റെ തിരക്കിലാണ്. ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ആമസോൺ, ഇ–ബേ തുടങ്ങി കമ്പനികളെല്ലാം കച്ചവടം തുടങ്ങികഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കച്ചവടത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ആമസോണും ഫ്ലിപ്കാർട്ടുമാണ്.
ഒക്ടോബർ 13 ആമസോണിന്റ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രനേട്ടത്തിന്റെ ദിനമായിരുന്നു എന്നാണ് അധികൃതർ പറഞ്ഞത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവ് സെയ്‌ലിൽ കോടികളുടെ വരുമാനമാണ് ആമസോൺ നേടിയത്.


ഒക്ടോബർ 13 മുതൽ 17 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ കച്ചവടത്തിൽ ഉപഭോക്താക്കൾക്ക് സാങ്കേതിക പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നില്ലെന്നും ആമസോൺ അറിയിച്ചു. പത്ത് മണിക്കൂർ കൊണ്ട് 10 ലക്ഷം ഉൽപന്നങ്ങളാണ് കഴിഞ്ഞദിവസം വിറ്റത്.
ആമസോണിന്റെ 70 ശതമാനം ട്രാഫിക്കും വന്നത് മൊബൈലുകളിൽ നിന്നായിരുന്നു. പുതിയ നിരവധി ഉപഭോക്താക്കളെ ലഭിച്ചതായും ആമസോൺ വക്താവ് പറഞ്ഞു. ആമസോണിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ വാങ്ങിയ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മലപ്പുറവും കണ്ണൂരും ഇടംപിടിച്ചതും ശ്രദ്ധേയമാണ്. ഔറംഗബാദ്, മലപ്പുറം, ധൻബാദ്, കണ്ണൂർ, തിരുച്ചിറപ്പള്ളി, ജംഷഡ്പൂർ തുടങ്ങി നഗരങ്ങളിൽ നിന്നാണ് ആമസോണിനു ഏറ്റവും കൂടുതൽ ട്രാഫിക് ലഭിച്ചത്. കൊച്ചിയും, കോഴിക്കോടും, തിരുവനന്തപുരവും പട്ടികയിൽ ഇല്ല.
SHARE

Unknown

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment