ലോകത്തിലെ ഉയർന്ന വിലയ്ക്ക് ഐഫോൺ 6 എസ് ഇന്ത്യയിൽ

ലോകത്തിലെ ഉയർന്ന വിലയ്ക്ക് ഐഫോൺ 6 എസ് ഇന്ത്യയിൽ

 







ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 6എസ്, 6 എസ് പ്ലസ് എന്നിവ ഇന്ത്യയിലെത്തി. മുൻ വർഷത്തെ മോഡലുകളെക്കാൾ വില കൂടുതലുള്ള പുതിയ പതിപ്പ് ഇന്ത്യയിൽ വിൽക്കുന്നത് ലോകത്തെ ഏറ്റവും കൂടിയ വിലയ്ക്കാണ്. യുഎസിലെ വില അടിസ്ഥാനമാക്കി നോക്കുമ്പോൾ ബേസ് മോഡലായ ഐഫോൺ 6എസിന് ഇന്ത്യക്കാർ 20,000 രൂപയോളം അധികം നൽകണം.
വിവിധ റീട്ടെയിൽ സ്ഥാപനങ്ങൾ നൽകിയിരിക്കുന്ന വിലയനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന ഐഫോൺ 6എസ് 16 ജിബി മോഡലിന് 62,000 രൂപയാണ് വില. ഡോളറിലേക്കു മാറ്റുമ്പോൾ ഏകദേശം 955 ഡോളർ. എന്നാൽ ഇതേ മോഡലിന്റെ യുഎസിലെ വില 649 ഡോളറാണ്. അതായത് ഇന്ത്യൻ ഉപയോക്താവ് 306 ഡോളർ (19,804 രൂപ) അധികം നൽകണം.
മറ്റു കമ്പനികൾ ഇന്ത്യൻ വിപണിയിൽ വില കുറച്ചും ഓഫറുകൾ നൽകിയും വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോഴാണ് ആപ്പിളിന്റെ വില സാധാരണക്കാരെ ഞെട്ടിക്കുന്നത്. ഇന്ത്യയിലെ മധ്യവർഗത്തെ ആകർഷിക്കാനാവാത്ത വിലയിൽ പുതിയ മോഡലുകൾ വിപണിയിലെത്തിക്കുന്നത് ഗുണകരമാവില്ല എന്നാണ് റീട്ടെയിലർമാരുടെ നിരീക്ഷണം. ധനികരായ പ്രീമിയം ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ട് ഫോൺ അവതരിപ്പിക്കുന്നത് കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ കൈവരിച്ച നേട്ടത്തിനു തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ട്.


ഇന്ത്യയിലെ വിലകൾ പ്രഖ്യാപിക്കുന്നതിനു മുൻപ് ഐഫോൺ 6എസിന് ഏറ്റവും ഉയർന്ന വിലയുള്ള രാജ്യം ഫ്രാൻസ് ആയിരുന്നു. ഏറ്റവും ഉയർന്ന വിലയ്ക്ക് ഐഫോൺ വാങ്ങണമെന്ന് ആഗ്രഹമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലേക്കു പോരാമെന്ന് ചുരുക്കം.
16 ജിബി, 64 ജിബി, 128 ജിബി എന്നീ മൂന്നു മോഡലുകളിലാണ് ഫോൺ ലഭ്യമാകുക. ഇരു മോഡലുകൾക്കും 12 മെഗാപിക്സൽ പിൻ കാമറയും 5 മെഗാപിക്സൽ മുൻ കാമറയുമുണ്ട്. നിലവിൽ ലഭ്യമായ ഏറ്റവും മികവുറ്റ 4 കെ വിഡിയോ റെക്കോർഡിങ് സവിശേഷതയുമുണ്ട്.
24 മണിക്കൂർ ടോക് ടൈം, 14 മണിക്കൂർ എച്ച് വിഡിയോ, 12 മണിക്കൂർ ഇന്റർനെറ്റ് സ്റ്റാൻഡ് ബൈ ടൈം എന്നിവയാണ് മറ്റു സവിശേഷതകൾ. മെട്രോ നഗരങ്ങളിൽ സ്നാപ് ഡീൽ വഴി ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

 

 

SHARE

Unknown

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment